Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St Gregorios Church

America

ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് പ​ള്ളി പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ

ബെ​ൻ​സേ​ലം: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖ്യാ​പി​ത പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല മാ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ നാ​മ​ധേ​യ​ത്തി​ൽ സ്ഥാ​പി​ത​മാ​യ​തും ആ ​പു​ണ്യ​വാ​ന്‍റെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പ​ന​ത്താ​ൽ അ​നു​ഗ്ര​ഹീ​ത​വു​മാ​യ ബെ​ൻ​സേ​ലം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 123-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു.

ഓ​ർ​മ്മ പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട്, ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഷി​ബു വേ​ണാ​ട് മ​ത്താ​യി, റ​വ. ഫാ. ​കെ.​പി. വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തി.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.45 ന് ​സ​ന്ധ്യാ ന​മ​സ്ക്കാ​ര​വും ഏ​ഴി​ന് വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും അ​തി​നെ​ത്തു​ട​ർ​ന്ന് പ​ള്ളി​യി​ൽ നി​ന്നും കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദി​ക്ഷ​ണ​വും പ​രി​ശു​ദ്ധ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യം തേ​ടി​യു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും നേ​ർ​ച്ച​വി​ള​മ്പും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന്, പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യി​ൽ 50 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച കെ.​പി. വ​ർ​ഗീ​സ് അ​ച്ച​ന്‍റെ പൗ​രോ​ഹി​ത്യ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ക്കും. തു​ട​ർ​ന്ന് അ​ഞ്ചി​ന് ഡി​ന്ന​ർ. ആ​റ് മു​ത​ൽ സ​ന്ധ്യാ ന​മ​സ്കാ​ര​വും സു​വി​ശേ​ഷ പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.

 

Latest News

Up